Ind disable

Sunday, 24 March 2013

ഒരു ചെറുകവിത

                                   
  അവനവന്‍കാര്യം വലിയകാ‍ര്യം


കാണാത്തൊരാളെ കണ്ടിടുന്നേരം
കാര്യങ്ങളറിവാന്‍ തിടുക്കമായി
നാട്ടുകാര്‍ക്കു കാര്യങ്ങളറിവാന്‍ തിടുക്കമായി
എന്തിനീ തിടുക്കം എന്തിനീ തിടുക്കം നാട്ടുകാരേ


വല്ലോരുടേം വല്ലതുമറിഞ്ഞിട്ടെന്തുകാര്യം
സ്വന്തമായുള്ളതും നോക്കി
സ്വന്തം കാര്യം നോക്കി
അവനവന്നുയര്‍ച്ച തേടീടുക നാം
അല്ലാതെ വല്ലവന്റേം കാര്യോം തിരക്കി
തലേം പുകച്ചു നേരം കളഞ്ഞു നടന്നീടുകിലെന്തു ഫലം?

No comments:

Post a Comment