അനുചിതമായ ഉള്ളടക്കം റിപ്പോർട്ടുചെയ്യൽ
Google+, YouTube, Blogger പോലുള്ള ഞങ്ങളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ സ്വന്തം ഉള്ളടക്കം സൃഷ്‌ടിക്കാനും പോസ്റ്റുചെയ്യാനും പങ്കിടാനുമുള്ള അവസരം നല്‍കുന്നു. ഓരോ മിനിറ്റിലും YouTube-ല്‍ 24 മണിക്കൂറിലേറെ വീഡിയോയും Blogger-ല്‍ 270,000 വാക്കുകളും അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാല്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഉള്ളടക്കം മുന്‍കൂട്ടി സ്ക്രീന്‍ ചെയ്യാന്‍ കഴിയാത്തതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകും. ഇക്കാരണത്താലാണ് ദുരുപയോഗവും അനുചിതമായ ഉള്ളടക്കവും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആശ്രയിക്കുന്നത്. ഏതെല്ലാം തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അനുവദിച്ചിട്ടില്ലെന്ന് ഞങ്ങളുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഉപയോഗ നിബന്ധനകളും പ്രോഗ്രാം നയങ്ങളും നോക്കി നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. സൈറ്റില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഉള്ളടക്കങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയാല്‍ ഞങ്ങളെ അറിയിക്കാന്‍ നിങ്ങളെ അനുവദിക്കുന്ന ഉപകരണങ്ങള്‍ ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും ജനപ്രിയ സൈറ്റുകളില്‍ ചിലതില്‍ എങ്ങനെ അനുചിതമായ ഉള്ളടക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നതിലേക്കുള്ള ഒരു ദ്രുത മാര്‍ഗ്ഗനിര്‍ദ്ദേശം ഇവിടെയുണ്ട്.
Google+
നിങ്ങൾക്ക് Google+ ൽ വിവിധ തരം അനുചിത ഉള്ളടക്കം റിപ്പോർട്ടുചെയ്യാനാകും; ഒരു പോസ്റ്റ് അല്ലെങ്കിൽ അഭിപ്രായം, വീഡിയോ അല്ലെങ്കിൽ ഫോട്ടോ, അല്ലെങ്കിൽ അനുചിത പ്രൊഫൈൽ ഞങ്ങൾക്ക് അവലോകനം ചെയ്യുന്നതിനായി റിപ്പോർട്ടുചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.
YouTube
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഒരു വീഡിയോ നിങ്ങൾ YouTube-ൽ കണ്ടെത്തുകയാണെങ്കിൽ, അത് അനുചിതമെന്ന് ഫ്ലാഗുചെയ്യാനാകും ഒപ്പം അവലോകനത്തിനായി അതിനെ ഞങ്ങളുടെ ടീമിൽ സമർപ്പിക്കുകയും ചെയ്യും. YouTube സുരക്ഷാ മോഡ് ഉപയോഗിച്ച് ഒരുപക്ഷേ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിര്‍ദ്ദേശങ്ങൾ പാലിക്കുന്ന ഉള്ളടക്കം സ്‌ക്രീൻ ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കുമെന്ന് ഓര്‍ക്കുക.
Blogger
Blogger ഹോസ്റ്റ് ചെയ്യുന്ന ബ്ലോഗുകള്‍ വായിക്കുമ്പോൾ, Blogger-ന്റെ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് തോന്നുന്ന ഏതൊരു മെറ്റീരിയലും ഫ്ലാഗ് ചെയ്യാന്‍ അവർക്ക് കഴിയും.
No comments:
Post a Comment